ഏകദ്വയ

 ഒന്ന് നിൽക്കൂ...

പിരിഞ്ഞുപോകും മുൻപായി

ഹൃദയത്തിലേക്ക് കിനിഞ്ഞിറങ്ങിയ

ഓർമ്മയുടെ കറകളെ

ഉരച്ചുകഴുകാൻ സഹായിക്കൂ.

ചോരപൊടിഞ്ഞ്

 ഉരഞ്ഞില്ലാതാകുംവരെ.

അഴിച്ചെടുക്കാനാവാത്തവിധം

നിന്നോട് കെട്ടുപിണഞ്ഞ  ആത്മാവിനെ

വീണ്ടെടുക്കേണ്ടതെങ്ങനെയെന്ന്

പറഞ്ഞുതരൂ.

ജന്മജന്മാന്തരങ്ങളുടെ ബോധാബോധ

മണ്ഡലങ്ങളിൽ പോലും

 ചാപ്പകുത്തിപ്പോയ നിന്റെ പേരിനെ,

മറവിയുടെ അമ്ലമൊഴിച്ച് ഉരുക്കികളയൂ.

നീ ഒരവ്യക്ത രൂപമായിപ്പോലും

അവശേഷിക്കാതെ എന്റെ ഓർമ്മയുടെ

ഞരമ്പിനെ അറത്തുകളയൂ.

മൃതിയായ് പടർന്നിറങ്ങൂ.

ശേഷം പിൻവാങ്ങൂ.

എന്നെങ്കിലുമീ അവശിഷ്ടവരികളിൽ

എന്റെ പ്രണയത്തെ കണ്ടെത്തൂ.

നിന്നിൽ സ്വയം നഷ്ട്ടപെടും ദിനം

നിന്നിലേറെ നീ എന്നിലായിരുന്നെന്ന്

തിരിച്ചറിയൂ...


Comments

Popular Posts